ബേക്കല്‍: ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിനെ അപായപ്പെടുത്താന്‍ ആസൂത്രിത നീക്കം നടത്തിയ സംഭവത്തില്‍ ബേക്കല്‍ സിഐ കേസെടുത്തു. യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനിയുടെ പരാതിയിലാണ് ബേക്കല്‍ സിഐ വിശ്വംഭരന് കേസെടുത്തത്. നാല് പേര്‍ക്കെതിരെയാണ് കേസ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി സിഐ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിയോടെ മേല്‍പറമ്പ് കട്ടക്കാലില്‍ വെച്ചാണ് സംഭവം. ശ്രീകാന്തിന്റെ കെ എല്‍ 60 ടി 5986 നമ്പര്‍ ഇയോണ്‍ കാറാണ് തടഞ്ഞു നിര്‍ത്തിയത്. ശ്രീകാന്തിന്റെ സ്ഥിരം ഡ്രൈവറിന് പകരം തിങ്കളാഴ്ച പാര്‍ട്ടി പരിപാടിക്ക് പോകുന്നതിനായി കാര്‍ ഓടിച്ചിരുന്നത് യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡണ്ട് പ്രദീപ്.എം കൂട്ടക്കനിയായിരുന്നു.
നാലു ബൈക്കുകളിലായെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തി ശ്രീകാന്തിനെ അന്വേഷിക്കുകയായിരുന്നു. ശ്രീകാന്ത് ഇല്ലെന്നറിഞ്ഞതോടെ അക്രമി സംഘം പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: