തിരുവനന്തപുരം: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് പറഞ്ഞിരുന്നു. മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: