ന്യൂദല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഔദ്യോഗികസ്ഥിരീകരണമായില്ല. മാര്‍പാപ്പ അടുത്ത വര്‍ഷം ആദ്യമോ, ചിലപ്പോള്‍ ഈ വര്‍ഷം അവസാനമോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ഇന്നലെ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍, സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിലെയും വത്തിക്കാന്‍ എംബസിയിലെയും വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാരും ചില പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം കിട്ടിയ ശേഷമാകും മാര്‍പാപ്പ, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സൗകര്യപ്രദമായ തീയതികള്‍ പരസ്പരം ചര്‍ച്ച ചെയ്ത് നിശ്ചയിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം സൂചന നല്കി. ഇതുവരെ അത്തരം നടപടികള്‍ ഉണ്ടായതായി അറിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: