ലണ്ടന്‍: ഇന്ത്യ വിട്ടതുകൊണ്ട് തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് വിജയ്മല്ല്യ. എനിക്ക് ആ രാജ്യത്തെ മിസ്( നഷ്ടബോധം) ചെയ്യുെന്നാന്നുമില്ല.എന്റെ ബന്ധുക്കളെല്ലാം ഇംഗ്ലണ്ടിലോ അമേരിക്കയിലോ ആണ്. വളര്‍ത്തുമക്കള്‍ ബ്രിട്ടീഷുകാരാണ്. അതിനാല്‍ എനിക്ക് ഇന്ത്യ വിട്ടതുകൊണ്ട് നഷ്ടബോധമൊന്നുമില്ല.
ഇന്ത്യ എന്നെ വേട്ടയാടുകയാണ്. 92 മുതല്‍ ബ്രിട്ടനില്‍ താമസിക്കുന്ന മല്ല്യ പറയുന്നു. ഇപ്പോള്‍ എന്റെ കേസ് ബ്രിട്ടീഷ് കോടതിയിലാണ്, നിഷ്പക്ഷമായ കോടതിയിലാണ് അതില്‍ സന്തോഷമുണ്ട്.
വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്ല്യ പറയുന്നു. മല്ല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലണ്ടനില്‍ അടുത്തിടെ വാദം തുടങ്ങാനിരിക്കുകയാണ്.
ഇന്ത്യയില്‍ വന്‍ മദ്യബിസിനസ് നടത്തിയിരുന്ന ഇയാളുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെയാണ് വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി മടക്കി നല്‍കാതെ ഇയാള്‍ ഇന്ത്യ വിട്ടത്. 61 കാരനായ ഇയാള്‍ക്കെതിരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: