ന്യൂദല്‍ഹി: മണിപ്പൂരില്‍ സൈന്യവും ആസാം റൈഫിള്‍സും മണിപ്പൂര്‍ പോലീസും നടത്തിയ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട 250 കേസുകളില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടി ഉത്തരവിട്ടു.
ജസ്റ്റീസ് മദന്‍ ബി ലോകുര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജനുവരിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശം നല്കി.
നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന റിട്ട് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സൈനിക നടപടിക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞവര്‍ഷം ഇതേ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
ഉത്തരവ് പുന:പരിശോധിക്കണമെന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: