ഹൈദരാബാദ്: ഐഐടി ഫൗണ്ടേഷന് കോഴ്സിനു ചേര്‍ത്ത 11-കാരന് സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിംനഗറിലെ സിദ്ധാര്‍ത്ഥ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഗുറം ശ്രികര്‍ റെഡ്ഢിയാണ് ഐഐടി പരിശീലനത്തിനു ചേരാനുളള മാതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത്.
ഗൊളളപ്പളളി ഗ്രാമത്തിലെ കര്‍ഷകനായ ശശിധര്‍ റെഡ്ഢി- ശാരദ ദമ്പതികളുടെ മകനാണ് ശ്രികര്‍. മകന് നല്ല വിദ്യാഭ്യാസം നല്കി എഞ്ചിനിയറാക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പിതാവ് പോലീസിനോടു പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റിനെതിരെ ആദ്യം മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കിലും പിന്നീട് മകന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസിനോടു തിരുത്തി.
അതേസമയം കരിംനഗറിലെ ചിലവിദ്യാര്ത്ഥി സംഘടനകള്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയാവശ്യപ്പെട്ട് ശ്രികറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഗവ.ഹോസ്പിറ്റലിനു മുമ്പില്‍ ധര്‍ണ നടത്തി. തെലങ്കാനയില്‍ ഈ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ബുധനാഴ്ച തെലങ്കാന മൈനോറിറ്റി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ 12 വയസ്സുകാരനായ മുസ്ലിം വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചിരുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച(2015)ഓരോ മണിക്കൂറിലും ഇന്ത്യയില്‍ ഓരോ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: