കൊച്ചി: സംസ്ഥാനത്ത് നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യ ജീവന് വില കല്പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.
സ്വകാര്യ ആശുപത്രി ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നഴ്സുമാര്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.
സമരവുമായി നഴ്സുമാര്‍ മുന്നോട്ടുപോയാല്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെയ്ക്കുമെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ സരക്കാരും മാനേജ്മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കിയിരുന്നു.
എന്നാല്‍ സുപ്രീം കോടതി ശുപാര്‍ശചെയ്ത 27,800 രൂപ അനുവദിക്കണമെന്ന നിലപാടിലാണ് നഴ്സുമാര്‍. ജൂലായ് 11-ന് ഇവര്‍ നടത്തിയ സൂചനാ പണിമുടക്ക് സ്വകാര്യ ആശുപത്രികളുടെ പ്രവരത്തനത്തെ സാരമായി ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: