മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പാതിരിക്കെതിരെ പോലീസ് കേസെടുത്തു. മീനങ്ങാടി ബാലഭവനിലെ പാതിരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
ബാലഭവനിലെ അന്തേവാസികളായ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവം നടന്ന ഈ ബാലഭവന് ഈ വര്‍ഷം പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവരില്‍ ഒരു കുട്ടി പീഡനവിവരം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്നം ഏറ്റെടുത്തു പോലീസിലറിയിക്കുകയായിരുന്നു. ഇതോടെ പാതിരി ഒളിവില്‍ പോയി. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: