കൊച്ചി: കലാഭവന്‍ മണിയും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന ആരോപണം സിബിഐ പരിശോധിക്കുന്നു. ആരോപണമുന്നയിച്ച സംവിധായകന് ബൈജു കൊട്ടാരക്കരയെ മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സി ബിഐ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. ബൈജു കൊട്ടാരക്കരയ്ക്ക്വിവരം കൈമാറിയ കോഴിക്കോട് സ്വദേശിനിയെയും സി ബി ഐ വിളിച്ചുവരുത്തി മൊഴിയെടുക്കും.
ദിലീപും മണിയും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നുവെന്നും മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സി ബി ഐ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. കോഴിക്കോട് സ്വദേശിനി ബൈജു കൊട്ടാരക്കരയേക്ക് വാട്സ് ആപ്പില്‍ അയച്ച ശബ്ദ സന്ദേശമാണ് അദ്ദേഹം തെളിവായി ഹാജരാക്കിയത്.തനിക്ക് നേരിട്ട് ഇക്കാര്യങ്ങളില്‍ അറിവില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ബൈജു കൊട്ടാരക്കരയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്ന്ന്കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ താന്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണന്വ്യക്തമാക്കി. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈജു കൊട്ടാരക്കരയ്ക്ക് ശബ്ദ സന്ദേശം അയച്ച കോഴിക്കോട് സ്വദേശിനിയെസി ബി ഐ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചതായി അറിയുന്നു. ഇവരെ ഉടന്‍ വിളിച്ചു വരുത്തി മൊഴിയെടുക്കും. സിനിമാസംവിധായകന്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശിനിയെന്നും ഇവരുടെ പേര്വെളിപ്പെടുത്താന് ആഗ്രഹിക്കുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: