തലശ്ശേരി: ജില്ലാ പൊലീസിന്റെ ആതുരമിത്രം ചികിത്സാ സഹായം തലശ്ശേരിയിലും വിതരണം ചെയ്തു. തലശ്ശേരി ഡിവിഷന്കീഴിലെ നാലുപേര്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്. എംഎല്‍എ എ.എന്‍.ഷംസീര്‍ സഹായ വിതരണം നടത്തി. പാലയാട് കിഴക്കെപറമ്പ് എ.എസ്.സാജിദ്, പിണറായി വെണ്ടുട്ടായി കാട്ടിലെപുരയില്‍ വീട്ടില്‍ ടി.രവീന്ദ്രന്, കതിരൂര്‍ പന്തക്കപ്പാറയിലെ പറമ്പത്ത് ഹൗസില്‍ എം.രവീന്ദ്രന്, പിണറായി വെണ്ടുട്ടായിലെ കെ.മനോജ് എന്നിവര്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്.
തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം അധ്യക്ഷത വഹിച്ചു. തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്, എഎസ്. ഐ നജീബ്, സി.പി.ഒ പ്രജോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: