തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നോര്‍ക്ക റൂട്ട്സ് മുഖാന്തിരം നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി നല്കി. ഇതില്‍ നിന്ന് 5.5 കോടി രൂപ വിതരണത്തിനായി നോര്‍ക്ക റൂട്ട്സിന് അനുവദിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്കിയ 662 പേര്‍ക്ക് പദ്ധതി പ്രകാരം നല്‍കാനുള്ള 3.82 കോടി രൂപ ഉടനെ വിതരണം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍ രാഘവന് അറിയിച്ചു. 330 പേര്‍ക്ക് കൂടി സാന്ത്വന സഹായം നല്കാന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായധനവും ഇതോടൊപ്പം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: