ചേര്‍ത്തല: മായിത്തറ എന്‍എസ്എസ് കരയോഗത്തിന്റെയും ഗ്രാമദീപം റസിഡന്‍സ് അസോസിയേഷന്റെയും കഞ്ഞിക്കുഴി ഗവ. ആയുര്‍വേദ ആശുപത്രിയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നാളെ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടക്കും. രാവിലെ ഒന്‍പതിന് കരയോഗം ഹാളില്‍ നടക്കുന്ന ക്യാമ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു ഉദ്ഘാടനം ചെയ്യും. റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പി. ടി. വര്‍ഗീസ് അദ്ധ്യക്ഷനാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി സുനില്‍ മുഖ്യപ്രഭാഷണവും എന്‍എന്‍എസ് താലൂക്ക് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ ആരോഗ്യ സന്ദേശവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: