ആലപ്പുഴ: വേമ്പനാട് കായലിലെ കറുത്ത കക്കയുടെ ലഭ്യതയില്‍ സമീപകാലത്തുണ്ടായ കുറവ് പരിഹരിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ പുനരുജ്ജീവന പദ്ധതി.
തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ചതിനു ശേഷം ബണ്ടിനു തെക്കുവശമുള്ള വേമ്പനാട് കായലില്‍ കറുത്ത കക്കയുടെ ലഭ്യതയില്‍ വന്കുറവുള്ളതായി വിവിധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. കക്കാ ലഭ്യതയുടെ കുറവ് തൊഴിലിനും വേമ്പനാട് കായലിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന കക്കാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന കക്കാ പുനരുജ്ജീവന പദ്ധതിയുമായി രംഗത്തെത്തിയത്.
അനിയന്ത്രിതമായ മല്ലികക്കാ വാരലും, തണ്ണീര്‍മുക്കം ബണ്ട് അയട്ക്കുന്നതോട പ്രജനനത്തിന് ആവശ്യമായ ലവണജലം ലഭിക്കാത്തതുമാണ് കായലിലെ കറുത്ത കക്കയുടെ ലഭ്യത കുറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കക്കാ സംഘങ്ങള്‍.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുനരുജ്ജീവന പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുക്കപ്പെട്ട കാവാലം, മുഹമ്മ, മുഹമ്മ മാര്‍ക്കറ്റ്, വെച്ചൂര്‍ കക്കാ സഹകരണസംഘങ്ങളുടെ പരിധിയില്‍ മല്ലി കക്കകള്‍ കായലില്‍ നിക്ഷേപിച്ചു തുടങ്ങി.
പത്തു മുതല്‍ 12 സെന്റീ മീറ്റര്‍ വരെ വലിപ്പമുള്ള മല്ലി കക്കകള്‍ ചതുരശ്ര മീറ്ററിന് 550 മുതല്‍ 600 വരെ എണ്ണമാണ് നിക്ഷേപിക്കുകന്നത്. ഇത്തരത്തില്‍ നിക്ഷേപിച്ച സ്ഥലങ്ങളില്‍ അടയാള ബോര്‍ഡുകളും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: