കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 414/2016) തസ്തികയ്ക്കായുള്ള ഒഎംആര്‍ പരീക്ഷ 15ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലായി 477 കേന്ദ്രങ്ങളില്‍ നടത്തും. കണ്ണൂര്‍ ജില്ലയില്‍ ആകെ 1,24,484 അപേക്ഷകരാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് 1.30ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ ഇല്കട്രോണിക് ഉപകരണങ്ങള്‍ യാതൊരു കാരണവശാലും പരീക്ഷാഹാളില്‍ അനുവദിക്കുന്നതല്ല. ഉച്ചയ്ക്ക് 1.30ന് ശേഷം പരീക്ഷാ കേന്ദ്രത്തില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: