കണ്ണൂര്‍: ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള റിഹേഴ്സല്‍ പരേഡ് ആഗസ്ത് 10, 11, 12 തിയ്യതികളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തിലെ സെരിമോണിയല് പരേഡില്‍ കെഎപി, ലോക്കല്‍ പൊലീസ്, ജയില്‍, വനം വകുപ്പുകളുടെയും എന്‍സിസി, ജൂനിയര്‍ റെഡ്ക്രോസ്, സക്ൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരക്കും.
ആഗസ്ത് 10, 11 ദിവസങ്ങളില്‍ വൈകിട്ടും 12ന് രാവിലെയുമായിരിക്കും റിഹേഴ്സല്‍ പരേഡ്. റിഹേഴ്സല്‍ പരേഡിനും സെറിമോണിയല്‍ പരേഡിനും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബസ്യാത്രാ സൗജന്യം ഉറപ്പാക്കാന്‍ ആര്‍ടിഒക്ക് യോഗം നിര്‍ദേശം നല്കി.
യോഗത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ്, കെ.യൂസഫ്, റോയ് പി ജോസഫ്, ടി.പി.ഉണ്ണികൃഷ്ണന്, പി.മോഹനന്, ടി.അജയന്, എം.ബാബുരാജന്, വി.എം.സജീവന് വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: