തളിപ്പറമ്പ്: സഹകരണ ബാങ്ക് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കല്‍ പത്മനാഭനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പ് സഹകരണ ബാങ്ക് കുപ്പം ശാഖാ മാനേജറുമായ കെ.സി.തിലകനെയാണ് ഭരണസമിതി സസ്പെന്റ് ചെയ്തത്. കഴിഞ്ഞദിവസം ഒരു മരണവീട്ടില്‍ വെച്ചാണ് പ്രസിഡണ്ടിനെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: