കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളും കമ്മീഷന് ഏജന്റുമാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്.
തൊഴിലാളികളായ കുഞ്ഞിമുഹമ്മദ് (33), ആഷിഖ് (30), കമ്മീഷന് ഏജന്റുമാരായ ജോണ്സണ്, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റുരണ്ടുപേരെ സ്വരാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
മത്സ്യമാര്‍ക്കറ്റില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലാണ്. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സമരപന്തലിലെത്തിയ കമ്മീഷന് ഏജന്റുമാര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികളും എന്നാല്‍ സമരത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ മത്സ്യതൊഴിലാളികളുടെ മത്സ്യ ബോക്സ് ഇറക്കുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് കമ്മീഷന് ഏജന്റുമാരും പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് മത്സ്യവിതരണക്കാര്‍ ഇന്ന് ജില്ലയില്‍ പണിമുടക്ക് നടത്തുമെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു.
മത്സ്യമാര്‍ക്കറ്റ് നിലവില്‍ 30 കിലോ ഭാരമുള്ള ഒരു ബോക്സിറക്കാന് ഏജന്‍സികളില്‍ നിന്നും 18.40 രൂപയും മത്സ്യം എടുക്കുന്ന ചില്ലറ കച്ചവടക്കാരില്‍ നിന്നും 15 രൂപയും ഓട്ടോറിക്ഷയില്‍ കയറ്റാന്‍ 15 രൂപയും ഈടാക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: