റാഞ്ചി: ഝാര്‍ഖണ്ഡ് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തപസ് കുമാര്‍ ദത്തയെ സിബിഐ അറസ്റ്റ് ചെയ്തു. കൊല്‍ക്കട്ടയില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.5 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണവും സിബിഐ പിടിച്ചെടുത്തിരുന്നു. കൊല്‍ക്കട്ടയിലും റാഞ്ചിയിലുമായി 23 കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ദത്തയ്ക്ക് പുറമെ മൂന്ന് ആദായ നികുതി ഓഫീസര്‍മാര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉള്‍പ്പടെ ആറ് സ്വകാര്യ വ്യക്തമികള്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: