ഇന്‍ഡോര്‍: ചൂതാട്ടത്തിലെ പന്തയംവയ്പ്പില് ഭര്‍ത്താവ് തോറ്റതിനെ തുടര്‍ന്ന് രണ്ടുപേര്‍ തന്നെ ബലാല്‍സംഗം ചെയ്താതായി യുവതിയായ വീട്ടമ്മ ഇന്‍ഡോര്‍ പോലീസില്‍ പരാതി നല്കി.ഈ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഇന്‍ഡോര്‍ പോലീസ് അറിയിച്ചു.
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഭാര്യയെ പന്തയം വച്ച് ഭര്‍ത്താവ് മറ്റു രണ്ടുപേരുമായി ചൂതാട്ടത്തിലേര്പ്പെട്ടു. പന്തയത്തില്‍ ഭര്‍ത്താവ് തോറ്റു. ഭാര്യയെ നഷ്ടമായി. പന്തയം ജയിച്ച രണ്ടുപേരും പിന്നീട് യുവതിയെ ബലാല്‍സംഗം ചെയ്തു.
ഈ സംഭവത്തിനുശേഷം ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് യുവതി താമസിക്കുന്നത്. എന്നാല്‍ പന്തയത്തില്‍ ജയിച്ചവര്‍ ഇപ്പോഴും പീഡിപ്പിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ഇന്‍ഡോര്‍ വനിതാ സ്റ്റേഷന് ഓഫീസര്‍ ജ്യോതി ശര്‍മ പറഞ്ഞു.വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും ജ്യോതി ശര്‍മ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: