തിരുവനന്തപുരം: നാല് റൂട്ടുകളില്‍ സപെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ. എറണാകുളം-ചെന്നൈ-എഗ്മോര്‍, എറണാകുളം ജങ്ഷന്-ബനസ്ബദി, കൊച്ചുവേളി-കാരയ്ക്കല്‍, കൊച്ചുവേളി-ഹൈദരാബാദ് എന്നീ റൂട്ടുകളിലാണ് പുതിയ ട്രെയിനുകള്‍ ഓടുക. ചെന്നൈ-എഗ്മോര്‍-എറണാകുളം ട്രയിന്‍ ജൂലൈ 15, 22, 29 തീയതികളില്‍ ചെന്നൈ എഗ്മോര്‍ നിന്ന് രാത്രി 10.40ന് പുറപ്പെടും.
18,25, ആഗസ്റ്റ് 1 തീയതികളില്‍ എറണാകുളത്തു നിന്നും ചെന്നൈ-എഗ്മോറിലേക്കുളള ട്രയിന്‍ വൈകിട്ട് ഏഴിന് പുറപ്പെടും. എറണാകുളം ജങ്ഷനില്‍ നിന്ന് ബനസ്ബദിയിലേക്കുളള ട്രെയിന്‍ 16, 23, 30 തീയതികളില്‍ ഉച്ചക്ക് 2.45ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍ നിന്ന് കാരക്കലിലേക്കുളള ട്രയിന്‍ 19,26 തീയതികളില്‍ വൈകിട്ട് 3.15ന് കൊച്ചു വേളിയില്‍ നിന്ന് പുറപ്പെടും.
കാരയ്ക്കലില്‍ നിന്ന് കൊച്ചു വേളിയിലേക്കുളള ട്രെയിന്‍ 20, 27 തീയതികളില്‍ രാത്രി 10.45ന് കാരയ്ക്കലില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളിയില്‍ നിന്ന് ഹൈദരാബാദിലേക്കുളള ട്രെയിന്‍17, 24 തീയതികളില്‍ രാത്രി കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: