തൃശൂർ: ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തൃശൂർ ജോയ്സ് പാലസിലെ തെളിവെടുപ്പ് നടത്താനായില്ല. തടിച്ചു കൂടിയ ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ ദിലീപിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ല.
തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുകയെന്ന് പോലീസ് അറിയിച്ചിരുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനായിരുന്ന പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയിലാണ് ആദ്യം എത്തിച്ചത്. രാവിലെ 11.05 ഓടെയാണ് ദിലീപുമായുള്ള പൊലീസ് വാഹനം പുഴക്കലിലെത്തിയത്. ഇവിടെയും ദിലീപിനെതിരെ കരിങ്കൊടികളുമായി ജനക്കൂട്ടം എത്തുകയായിരുന്നു.
ടെന്നീസ് അക്കാദമിയുടെ അകത്തേക്ക് മാധ്യമങ്ങളൊഴികെയുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തൊടുപുഴയിലെയും കൊച്ചിയിലെയും തെളിവെടുപ്പിന് ആള്‍ക്കൂട്ടമുണ്ടായിരുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: