കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിൻറെ തെളിവെടുപ്പ് ഇന്നും തുടരും. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുക.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കും.
ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ് കണ്ടെത്തിയ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരി കോളേജ്, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പലയിടങ്ങളിലും ശക്തമായ ജനരോഷമാണ് ദിലീപിനെതിരെ ഉയർന്നത്.
കൂക്കുവിളിച്ചും പാവാടയും നൈറ്റിയും വീശിക്കാണിച്ചുമായിരുന്നു പലയിടത്തും പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മിക്കയിടത്തും ദിലീപിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ് പോലുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: