ന്യൂദല്‍ഹി: വില്‍പ്പന മേഖലയിലെ വിലക്കയറ്റത്തില്‍ റെക്കോഡ് കുറവ്. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് 1.54 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് വിലക്കയറ്റ നിരക്ക്. മെയ് മാസത്തില്‍ ഇത് 2.18 ശതമാനമായിരുന്നു. ഇതും റെക്കോഡ്.
2012ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഭക്ഷ്യ, ഇന്ധന വിലകളിലെ കുറവാണ് നിരക്ക് കുറയാന്‍ കാരണം. പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകുമെന്നാണ് വിലയിരുത്തല്‍. നാല് ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യം. തുടര്‍ച്ചയായ എട്ടാമത്തെ മാസമാണ് ഇതിന് താഴെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത്. ജിഎസ്ടി നടപ്പാകുന്നതോടെ വിലക്കയറ്റം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: