മട്ടാഞ്ചേരി: പരേഡ് മൈതാനിക്ക് സംരക്ഷണം തീര്‍ത്ത് കമ്പിവല നിര്‍മ്മാണം തുടങ്ങി ഒക്ടോബറില്‍ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പരിശീലന മൈതാനിയാണ് ഫോര്‍ട്ടുകൊച്ചിയിലെ പരേഡ് ഗ്രൗണ്ട്.
കോടികള്‍ ചിലവഴിച്ച് നാല് ഏക്കറോളമുള്ള മൈതാനം നവീകരിച്ച് ഡ്രൈനേജ് സംവിധാനവും പുല്ല് പാകുകയും ചെയ്തു.
ചില പ്രാദേശിക ക്ലബ്ബുകളും ടുര്‍ണ്ണമെന്റ് നടത്തുന്നത് മൈ താനത്തെ നശീകരണത്തിലെത്തിക്കുമെന്ന് മൈതാനം സന്ദര്‍ശിച്ച ഫീഫസംഘം വിലയിരുത്തി. ഞായറാഴ്ച ഫിഫ സംഘം മൈതാനം സന്ദര്‍ശിച്ചപ്പോള്‍ മൈതാനത്ത് ചാണകം കിടക്കുന്നതും കുമ്മായം കൊണ്ട് ലൈന്‍ മാര്‍ക്ക് ചെയ്തതും ശ്രദ്ധിച്ചിരുന്നു.
ഇവയെല്ലാം കണക്കിലെടുത്താണ് മൈതാനത്തിനു ചുറ്റുവേലി അടിയന്തരമായി കെട്ടുവാന്‍ ധാരണയായത്. നേരത്തെ ചുറ്റുവേലി കെട്ടുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഴയുടെ പേരില്‍ നീണ്ടുപോകുകയായിരുന്നു.
ലോകകപ്പ് ടീമുകള്‍ പരിശീലനം നടത്തേണ്ട മൈതാനങ്ങളില്‍ ഫഌഡ് ലൈറ്റ്, ഡ്രസ്സിങ്ങ് റൂം തുടങ്ങിയ സംവിധാനമൊരുക്കുന്നതിലെ കാലതാമസത്തിലും ഫിഫ സംഘം അതൃപ്തി രേഖപ്പെ ടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: