പൊന്‍കുന്നം: സര്‍ക്കാരും കോഴിവ്യാപാരികളും തമ്മില്‍ വില നിലവാരത്തെകുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കച്ചവടം പ്രതിസന്ധിയിലേക്ക്. ഹോട്ടലുകള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള നോണ്‍വെജ് ഇനമാണ് ചിക്കന്‍. എന്നാല്‍ ചിക്കന്റെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും തട്ടുകടകളുമാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.
ഗ്രാമീണമേഖലയില്‍ കഴിഞ്ഞ നാല് ദിവസത്തോളമായി ചിക്കന്‍ സ്്റ്റാള് ഉടമകള്‍ കോഴികളെ ഇറക്കുന്നില്ലായിരുന്നു. അതിനാല്‍ തന്നെ സമരം തുടങ്ങുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പല സ്ഥലങ്ങളിലും കോഴി ഇറച്ചിലഭിക്കാത്ത അവസ്ഥയായിരുന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നേരിട്ട് വില കുറച്ച് കോഴി ഇറച്ചി വിപണിയില്‍ എത്തിക്കുമെന്ന് പറയുമ്പോഴും ഇത് ഗ്രാമീണ മേഖലയില്‍ എത്രമാത്രം പ്രായോഗികമാവും എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ട്.
സംസ്ഥാനത്ത്് ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മത്സ്യങ്ങള്‍ക്കും തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ്കുറഞ്ഞതിനാല് പച്ചക്കറിക്കും വില കൂടിയത് ചെറുകിട ഹോട്ടലുകളുടെ പ്രവര്‍ത്തനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ചിക്കന്‍ സ്റ്റാളുകള്‍ കൂടി അനിശ്ചിത കാലസമരത്തിലേക്ക് നീങ്ങിയത്. ഇത് ഹോട്ടല്‍ വ്യാപാരമേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: