തിരുവനന്തപുരം: ജനസംഖ്യാകണക്കുകളെ കുറിച്ച് പരാമര്‍ശം നടത്തിയതിന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ലോക ജനസംഖ്യാ ദിനത്തില്‍ തന്നെ കേസെടുത്ത നടപടി മുസ്ലിം ലീഗുമായി ചങ്ങാത്തം കൂടാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ഗുഢാലോചനയാണെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം വി. മുരളിധരന് ആരോപിച്ചു.
സര്‍ക്കാര്‍ തയ്യാറാക്കിയ ജനസംഖ്യാ കണക്കുകള്‍ പരാമര്‍ശിച്ചാല്‍ അതെങ്ങനെ വര്‍ഗീയത വളര്‍ത്തല്‍ ആവുമെന്ന് മനസ്സിലാകുന്നില്ല. മതപരമായ ജനസംഖ്യാ കണക്കുകള്‍ പ്രസിദ്ധീകരിച്ചതും അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചതും സര്‍ക്കാരിന്റെ തദ്ദേശഭരണവകുപ്പും സാമ്പത്തികസ്ഥിതി വിവര വകൂപ്പുമാണ്.
ഇങ്ങനെ ഒരു വിശകലനത്തെ വര്ഗ്ഗീയചായ്വോടെ വിമര്‍ശിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. സിപിഎമ്മിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വാദങ്ങള്‍ പരിഗണിച്ചാല്‍ ഇന്ത്യയിലും ലോകത്തിലും ജനസംഖ്യാപരമായ പഠനം നടത്തിയ ശാസ്ത്രജ്ഞരും അത് വിശകലനം ചെയ്ത വിദഗ്ദ്ധരും വര്‍ഗ്ഗീയവാദികളായി തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: