ഇരിട്ടി: പായം ഗവ. യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പായം പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ മുട്ടക്കാഴി വിതരണം നടത്തി. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കോഴിക്കുഞ്ഞുങ്ങളെയും, തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. പായം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വി.കെ.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.കെ.ശ്രീനേഷ് അദ്ധ്യഷത വഹിച്ചു. ബാബു ജോസഫ്, ഡോ.സോളി മോള്, വി.ജെ.പൈലി, സുരേഷ് ബാബു, ഉഷ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: