കണ്ണൂര്‍: പാല് ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ അടുത്ത വര്‍ഷത്തോടെ കണ്ണൂര്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജെയിന് ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു. 2017 ഏപ്രിലില്‍ ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ജില്ലയില്‍ 1,23,800 ലിറ്റര്‍ പാലാണ് സംഭരിച്ചത്. എന്നാല്‍ അതിനു ശേഷമുള്ള മാസങ്ങളില്‍ 10,000 ലിറ്റര്‍ തോതില്‍ സംഭരണം വര്‍ധിപ്പിക്കാനായി. അടുത്ത വര്‍ഷത്തോടെ ഇത് 1,75,000 ലിറ്ററിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോട് ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതും ക്ഷീര സഹകരണ സംഘങ്ങളില്‍ എത്താത്തതുമായ പാല് കൂടി കൂട്ടുന്നതോടെ ജില്ല പാലുല്‍പ്പാദനത്തില്‍ സ്വയംപര്യപ്തമാവും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിലവാരം കുറഞ്ഞ പാലിന്റെ ഒഴുക്ക് ഇതോടെ നിയന്ത്രണ വിധേയമാവും.
ക്ഷീരോല്പ്പാദനത്തില് സ്വയംപര്യാപപ്തത കൈവരിക്കാനാവശ്യമായ വിവിധ പദ്ധതികള്‍ ഫിഷറീസ് വകുപ്പും ക്ഷീരസംഘങ്ങളും നടപ്പാക്കിവരുന്നതായും അദ്ദേഹം പറഞ്ഞു. മില്‍മ പാല് സംഭരണ വിലവര്‍ധിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലിറ്ററൊന്നിന് നല്കുന്ന മൂന്നു രൂപയും ക്ഷീരവികസന വകുപ്പ് നല്കുന്ന ഒരു രൂപ ഇന്‍സെന്റീവും ലഭ്യമായതോടെ ക്ഷീരോല്പ്പാദനം ലാഭകരമായി. ക്ഷീരവികസന വകുപ്പിനു പുറമെ, മൃഗ സംരക്ഷണ വകുപ്പിന്റെയും മില്‍മയുടെയും മറ്റ് ആനുകൂല്യങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പശുക്കളെ എത്തിക്കുന്നതിനും പുല്‍കൃഷി വ്യാപിപ്പിക്കുന്നതിനും ക്ഷീരസഹകരണസംഘങ്ങളെ ശാക്തീകരിക്കുന്നതിനുമായി ജില്ലയ്ക്ക് കൂടുതല്‍ പദ്ധതി വിഹിതം ലഭ്യമായിട്ടുണ്ടെന്നും ഇത് പാലുല്‍പ്പാദന മേഖലയില്‍ പുത്തനുണര്‍വിന് വഴിവയ്ക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: