തൊടുപുഴ: ധനമന്ത്രിയുമായി കോഴിക്കച്ചവടക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പിന് കടലാസിന്റെ വില പോലും കല്‍പ്പിക്കാതെ തൊടുപുഴയില്‍ ഇറച്ചി കോഴിക്കച്ചവടം പൊടിപൊടിക്കുന്നു. കിലോയ്ക്ക് 87 രൂപയ്ക്ക് വില്‍പ്പന നടത്താം എന്ന് സമ്മതിച്ചിരുന്ന കോഴി ഇറച്ചി കച്ചവടക്കാര്‍ പണിമുടക്കിന് ശേഷം ഇന്നലെ കട തുറന്നപ്പോള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ കാറ്റില്‍ പറത്തി കിലോയ്ക്ക് 110-130 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ജിഎസ്ടി നിലവില്‍ വന്നതോടെ കോഴിയിറച്ചിയുടെ നികുതി എടുത്ത് കളഞ്ഞിട്ടും വില കുറച്ച് വില്ക്കുവാന് വ്യാപാരികള്‍ തയ്യാറായില്ല.
സര്‍ക്കാര്‍ 87 രൂപയ്ക്ക് കോഴി ഇറച്ചി വില്‍ക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടും അതിനെ വെല്ലുവിളിച്ച് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. 87 ല്‍ തന്നെ വില്‍ക്കണമെന്ന് ധനമന്ത്രി നിലപാട് സ്വീകരിച്ചതോടെ ഗത്യന്തരമില്ലാതെ വില്‍ക്കാം എന്ന നിലപാടിലേക്ക് കോഴി ഇറച്ചി വ്യാപാരികള്‍ എത്തി.
സാധാരണ ദിവസങ്ങളില്‍ നിന്നും ഇന്നലെ കച്ചവടം കുറവായിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. 87 രൂപയ്ക്ക് കോഴി ഇറച്ചി വിറ്റാല്‍ വലിയ നഷ്ടം വരും എന്നാണ് വ്യാപാരികളുടെ നിലപാട്. ഏതായാലും ധനമന്ത്രിയുടെ വാക്ക് വിശ്വസിച്ച് 87 രൂപയ്ക്ക് കോഴിയിറച്ചി വാങ്ങുവാന്‍ തയ്യാറായിരുന്നവര്‍ ശരിക്കും ഇളഭ്യരായി. സംഭവം ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പലരും വില്‍പ്പന ഉച്ചയോടെ നിര്‍ത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: