ഫറോക്ക്: സിപിഎം അക്രമത്തിനെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. മധുരബസാറില്‍ നിന്നാരംഭിച്ച പദയാത്ര ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് ടി. സുധീഷ് ഉദ്ഘാടനം ചെയ്തു. പദയാത്രക്ക് മേലേടത്ത് ഗിരീഷ് പഴനി, തറക്കല്‍ ഷാജി എന്നിവര്‍ നേതൃത്വം നല്കി. നാത്തുനിപാടം, ആമാംകുനി വയല്‍, കുണ്ടായിത്തോട്, പനയത്തട്ട്, കൊളത്തറ, കണ്ണാട്ടിക്കുളം എന്നീ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം ചെറുവണ്ണൂരില്‍ പൊതുയോഗത്തോടെ സമാപിച്ചു. പൊതുയോഗം ബിജെപി ജില്ലാ ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ടോടി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പനോളി വാസുദേവന്‍, ശക്തിധരന്, മേലേടത്ത് ഗിരീഷ്, കെ.പി. വേലായുധന്, പി. ഷാജി,തറമ്മല്‍ സബീഷ്ലാല്, തറമ്മല്‍ ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: