തൃശൂര്‍ : മെഡിക്കല്‍ ഫീസ് വര്‍ദ്ധനവിനെതിരെ എബിവിപി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് പോലീസ് തടഞ്ഞു.
കെ.ടി.യു വിദ്യാര്‍ത്ഥികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വിഭാഗ് കണ്‍വീനര്‍ വി.ആര്.അജിത് ഉദ്ഘാടനം ചെയ്തു.പോലീസ് ബലപ്രയോഗത്തില്‍ ജില്ലാ കണ്‍വീനര്‍ കൃഷ്ണപ്രസാദ്, സംസ്ഥാന സമിതിയംഗം ഹരികൃഷ്ണന്, ലക്ഷ്മിപ്രിയ എന്നിവര്‍ക്ക് പരിക്കേറ്റു. സി.എസ്. അനുമോദ്, കെ.വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: