മാനന്തവാടി : പാണ്ടിക്കടവിലെ കയറ്റിറക്ക് പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല മാനന്തവാടി നഗരത്താന് ഇന്നു മുതല്‍ ചുമട്ട് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.
ഇന്നലെ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനിടെ ഇന്നലെ പാണ്ടിക്കടവില്‍ എത്തിയ ലോഡ് പ്രാദേശിക തൊഴിലാളികള്‍ ഇറക്കിയിരുന്നു. ഇത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടക്കുന്നതോടൊപ്പം ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: