മുള്ളേരിയ: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ബിഎംഎസ് മുള്ളേരിയ മേഖല കമ്മറ്റി അഭിനന്ദിച്ചു. കേന്ദ്ര നിര്‍ദ്ദേശം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഭാതീയ ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് സംഘ് മെമ്പര്‍ഷിപ്പിന്റെ ഉദ്ഘാടനം ബിഎംഎസ് ജില്ല ജോ.സെക്രട്ടറി എം.കെ.രാഘവന് നിര്‍വ്വഹിച്ചു. മേഖല പ്രസിഡന്റ് പുരുഷോത്തമ കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. അനില്‍.ബി.നായര്‍, ലീല കൃഷ്ണന്, പി.സദാശിവ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: