കാസര്‍കോട്: ഡ്രൈവര്‍മാര്‍ ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാനും നിരപരാധികളായ റോഡുപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയും അപകടകരമാകും വിധം വാഹനമോടിക്കരുതെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. വരും നാളുകളില്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ഗൗരവമായി കണ്ടു കനത്ത ശിക്ഷയ്ക്കൊപ്പം ലൈസന്‍സ് റദ്ദാക്കാനും എല്ലാ ആര് ടി ഒ, ജോയിന്റ് ആര് ടി ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് റോഡപകടങ്ങളും അതു വഴിയുളള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികള്‍ കൈക്കൊളളാന്‍ സുപ്രീം കോടതി സുരക്ഷാ കമ്മറ്റി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ അമിത വേഗത, അമിത ഭാരം, ഭാരവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക, ട്രാഫിക് സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ മാരക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കല്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി റോഡ് സേഫ്റ്റി കമ്മറ്റിയുടെ കര്‍ശന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: