കാഞ്ഞങ്ങാട്: സുപ്രിംകോടതി നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധന നടപ്പിലാക്കുക, മൂന്ന് ഷിഫ്റ്റായി ജോലി സമയം ക്രമീകരിക്കുക, അര്‍ഹതപെട്ട മുഴുവന്‍ ആനൂകൂല്യങ്ങളും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ അനിശ്ചിത കാല സമരം തുടങ്ങി.
കാഞ്ഞങ്ങാട് മന്‍സൂര്‍, സണ്‍റൈസ്, ദീപ, സഞ്ജീവനി കാസര്‍കോട് മാലിക്ദീനാര്‍, കെയര്‍വെല്‍, യുണൈറ്റഡ്, കിംസ്, കൃഷ്ണ, ഫാത്തിമ, ജനാര്‍ദ്ദന എന്നീ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരാണ് സമരം നടത്തുന്നത്.
മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഐഎന്‍എ ജില്ല പ്രസിഡന്റ് കെ.ബി.ജിഷ, സഞ്ജീവനി ഹോസ്പിറ്റല്‍ യൂണിറ്റ് പ്രസിഡന്റ് നിന്‍സി തോമസ്, സെക്രട്ടറി എം.പ്രശാന്ത് കുമാര്‍, ഖജാന്‍ജി സിമി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട് പണിമുടക്കിയ നേഴ്സുമാര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടനം ഇന്ത്യന്‍ നേഴ്സ് അസോസിയേഷന് അഖിലേന്ത്യാ സെക്രട്ടറി വീനീത് കൃഷ്ണന് നിര്‍വ്വഹിച്ചു. ജില്ല സെക്രട്ടറി അജീഷ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.ബി.ജിഷ, കണ്ണൂര്‍ ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി, ധന്യ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: