കുമ്പള: കുമ്പള നഗരത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദേശമദ്യ വില്‍പ്പനശാല രഹസ്യമായി ജനങ്ങള്‍ ഏറെ താമസിക്കുന്ന നായ്ക്കാപ്പിലേക്ക് മാറ്റാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ അപലപിച്ച് നായ്കാപ്പ് പ്രദേശവാസികള്‍ നാഗരിക ക്രിയാ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സത്യാഗ്രഹം 10 ദിവസം പിന്നിട്ടു. ദേശീയപാതയോരത്ത് 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത് ജനവാസ കേന്ദ്രത്തിലേക്ക് നീക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് സമര സമിതി വ്യക്തമാക്കി.
ഈ കെട്ടിടം വര്‍ഷങ്ങളായി വാടക വീടുകളുടെ ഒരു കോംപ്ലക്സായി പ്രവര്‍ത്തിക്കുകയും 15 കുടുംബങ്ങള്‍ ഇതില്‍ തമാസിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഉദ്ദേശിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഏകദേശം 160 മീറ്റര്‍ അകലെ ശ്രീ ശാസ്താര കാവും, 250 മീറ്റര്‍ അകലെ ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥിക്കുന്നതിനായി നടന്നു പോകുന്ന സ്ഥലമാണ് ഇത്.
ഈ പ്രദേശത്ത് മദ്യവില്‍പ്പനശാല പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ജനങ്ങളുടെ സൈ്വരം ഇല്ലാതാകുകയും, പരിസരം മലിനമാകുകയും ചെയ്യും. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഈ സ്ഥലം മദ്യപാനികളുടേയും, സാമൂഹ്യ ദ്രോഹികളുടേയും താവളമാകുമെന്നതില്‍ നാട്ടുകാര്‍ ഭയക്കുന്നു. ഈ കെട്ടിടത്തില്‍ മദ്യവില്‍പ്പനശാല തുറക്കനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: