കാസര്‍കോട്: ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജേഷ് വധശ്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ചതായി പറപ്പെടുന്ന ബിജെപി നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ലാഘവത്തോടെയാണ് കണ്ടതെന്നതിന്റെ തെളിവാണ് ആസുത്രിതമായി നടന്ന അക്രമണ ശ്രമം. ആ സംഭവത്തില്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ളവ അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ കുറേ മാസങ്ങളായി ജില്ലയിലെ പ്രമുഖ നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അടുത്തിടെ നടന്ന കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്. ബിജെപി നേതാക്കളെ അപായപ്പെടുത്തി കലാപം സൃഷ്ടിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുളള ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായി ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രമീള.സി.നായിക്, അഡ്വ.കെ.ശ്രീകാന്ത്, എ.വേലായുധന്, രവിശ തന്ത്രി കുണ്ടാര്‍, സുരേഷ് കുമാര്‍ ഷെട്ടി, പി.രമേശ്, നഞ്ചില്‍ കുഞ്ഞിരാമന്, എം.ബല്‍രാജ്, സദാനന്ദ റൈ, സുധാമ ഗോസാഡ, ഹരീഷ് നാരംപാടി തുടങ്ങിയ നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: