കോഴിക്കോട്: മന്ത്രിക്ക് കോഴിക്കച്ചവടക്കാര്‍ നല്കിയ വാക്ക് വാക്കുമാത്രം. വാക്ക് പാലിക്കപ്പെടുമോയെന്ന കാര്യത്തില്‍ കോഴിക്കച്ചവടക്കാരുടെ നേതാക്കള്‍ക്ക് പോലും ഉറപ്പില്ല. 87 രൂപയ്ക്ക് കോഴിയും 158 രൂപയ്ക്ക് കോഴി ഇറച്ചിയും വില്‍ക്കാമെന്ന് ധനമന്ത്രിക്ക് ഉറപ്പുകൊടുത്ത വ്യാപാരികള്‍ ഇത് പാലിക്കില്ല. ധനമന്ത്രി പറഞ്ഞതിനെ അംഗീകരിച്ചെന്ന തോന്നലുണ്ടാക്കി സമരം പിന്‍വലിക്കുകയായിരുന്നു അവര്‍. ഇതില്‍ നഷ്ടം സംഭവിക്കാനിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രം.
കോഴി വില്‍ക്കാതെ ഇറച്ചി മാത്രം വില്‍പ്പന നടത്താനാണ് കച്ചവടക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിയെ മുറിച്ച് കഷ്ണങ്ങളാക്കി മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്നതിന് ചെറിയ തുക ഈടാക്കാമെന്നാണ് ധനമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. ഇത് പരമാവധി മുതലെടുക്കാനാണ് ഇപ്പോള്‍ ശ്രമം. പ്രോസസ്സിംഗ് ചാര്‍ജ്, ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് എന്നിവയെല്ലാമായി 130 രൂപ വേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കോഴിവില 87 രൂപയാണെങ്കിലും ഫലത്തില്‍ ഈ തുകയ്ക്ക് കേരളത്തിലെവിടെയും കോഴിയെ കിട്ടില്ല. ഫാമുകളില്‍ ചെന്നാല്‍ ഈ വിലയ്ക്ക് കോഴിയെ ലഭിക്കുമെന്നാണ് മന്ത്രിക്കൊപ്പം ചര്‍ച്ച കഴിഞ്ഞിറങ്ങിയ ഒരു വ്യാപാരി നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിഎസ്ടി വന്നതോടെ കോഴിക്ക് നികുതി ഇല്ലാതായതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ് .
സമരം നീണ്ടുപോയാല്‍ നഷ്ടം തങ്ങള്‍ക്ക് തന്നെയാകുമെന്ന തിരിച്ചറിവാണ് വ്യാപാരികളെ ചര്‍ച്ചയിലേക്കെത്തിച്ചത്. പാക്കറ്റില്‍ വരുന്ന ഇറച്ചിക്ക് പ്രിയമേറുന്നതും നിലവിലെ സ്റ്റോക്ക് നശിക്കുന്ന സാഹചര്യവും വ്യാപാരികളെ മാറ്റി ചിന്തിപ്പിച്ചു. ജനവികാരവും കോഴി വ്യാപാരികള്ക്കെതിരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: