പൂച്ചാക്കല്‍: മഴയെ തുടര്‍ന്ന് ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ കുഴികള്‍ വ്യാപകമായി. കുഴിയെ തുടര്‍ന്ന് അടുത്തിടെ അടച്ച ഭാഗങ്ങളും വീണ്ടും കുഴിയായി മാറിയിരിക്കുകയാണ്.
വടുതല കവലയും സമീപ പ്രദേശങ്ങളും പെരുമ്പളം കവലയ്ക്കു പടിഞ്ഞാറ്, ഓടമ്പള്ളി, വീരമംഗലം വളവ് ഭാഗങ്ങള്‍,പാണാവള്ളി പഞ്ചായത്ത് കവല,പൂച്ചാക്കല്‍ തെക്കേക്കര,വടക്കേക്കര, പൂച്ചാക്കല്‍ ചന്തയ്ക്കു മുന്‍വശം തുടങ്ങി ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പലയിടത്തും കുഴികളും വെള്ളക്കെട്ടുമാണ്.
റോഡ് തകര്‍ച്ചയുമുണ്ട്. റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളക്കെട്ടിനാല്‍ തോടുപോലെയായിരിക്കുകയാണ്. റോഡരികിലെ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.റോഡിലുണ്ടായിരുന്ന ചില കുഴികള്‍ ജൂണ്‍ പകുതിയോടെ പൊതുമരാമത്ത് വകുപ്പ് അടച്ചിരുന്നു.
അവയെല്ലാം വീണ്ടും കുഴികളായെന്നതാണ് ശ്രദ്ധേയം. ഇവിടങ്ങലില്‍ വീണ് വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും പരുക്കേല്ക്കുന്നുമുണ്ട്.ചേര്‍ത്തല അരൂക്കുറ്റി റോഡ് പുനര്‍നിര്‍മിച്ചിട്ട് 10വര്‍ഷത്തോളമായി. ചേര്‍ത്തല നഗരസഭ സ്റ്റാര്‍സ് 2017 മൊബൈല്‍ ആപ് ലോഞ്ചിംഗും വിദ്യാഭ്യാസ പ്രതിഭകള്‍ക്കുള്ള ആദവ് വയലാര്‍ രവി എംപി ഉദ്ഘാടനം ചെയ്യുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: