അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന കാണിക്ക എണ്ണല്‍ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നത് തടയുമെന്ന് കര്‍മ്മസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിഷയങ്ങള്‍ പരിഹരിച്ചിട്ടേ കാണിക്ക എണ്ണുകയുള്ളൂ എന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി.
അതിനെ തുടര്‍ന്ന് പ്രതിഷേധത്തിനെത്തിയ ഭക്തജനങ്ങള്‍ മടങ്ങി പോകുകയായിരുന്നു. കര്‍മ്മസമിതി ഭാരവാഹികളായ ശങ്കരന്‍നായര്‍,സുഭാഷ്,അനില്‍ പാഞ്ചജന്യം, സോമന്‍പിള്ള, പി.കെ കൃഷ്ണകുമാര്‍, വി.ദില്‍ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: