പൂച്ചാക്കല്‍: ഇറച്ചിക്കോഴി കടകള്‍ അടച്ചുള്ള സമരം തുടരുമെന്ന് ഓള് കേരള പൗള്‍ട്രി റീട്ടെയില്‍ സെല്ലേഴ്സ് അസോസിയേഷന് അറിയിച്ചു. ചേര്‍ത്തല താലൂക്കിലെ വടക്കന്‍ മേഖലകളില്‍ സംഘടനയില്‍ അംഗത്വമുള്ള കടകള്‍ തുറക്കില്ല. 110 രൂപയ്ക്കു തങ്ങള്‍ക്കു ലഭിക്കുന്ന ഇറച്ചിക്കോഴി 87 രൂപയ്ക്ക് വില്ക്കാന് കഴിയില്ലെന്നും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് 14നു 10ന് കലക്ടറേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും പ്രസിഡന്റ് കെ.ജെ.സജീവ്, സെക്രട്ടറി കെ.ജി.അശ്വേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: