കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരായ കുരുക്ക് മുറുകുന്നു.
ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ദിലീപിന്റെ സഹോദരന് അനൂപ് എന്നിവരെ കണ്ടതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതോടെയാണ് ദിലീപിനെതിരായ കുരുക്ക് മുറുകുന്നത്.
എറണാകുളത്ത് ഏലൂരിലെ ടാക്സി സ്റ്റാന്‍ഡില്‍ ഏപ്രില്‍ 14 ന് ഉച്ചയ്ക്ക് 1.25 നാണ് അപ്പുണ്ണിയും വിഷ്ണുവും കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് പള്‍സര്‍ സുനി എഴുതിയ കത്ത് നല്കാന് വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി. ആ സമയം ദിലീപ് ഇല്ലാതിരുന്നതിനാല്‍ സഹോദരന് അനൂപിന്റെ കയ്യിലാണ് കത്ത് കൊടുത്തത്.
ഈ സംഭവത്തിന് നാലു ദിവസം മുന്‍പ് വിഷ്ണു നാദിര്‍ഷയെ മൂന്നു തവണ വിളിച്ചിരുന്നു. ഇതിന് പിന്നാലെ നാദിര്‍ഷ ദിലീപുമായി ഏഴ് തവണ സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് നാദിര്‍ഷയും വിഷ്ണുവും തമ്മില്‍ 17 മിനിട്ട് സംസാരിച്ചുവെന്നും പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാദിര്‍ഷ, അപ്പുണ്ണി, അനൂപ് എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: