ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശർമ്മിള വിവാഹിതയായി. ഗോവയിൽ സ്ഥിര താമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവയാണ് വരൻ. ലളിതമായ ചടങ്ങുകളോടെ ഇന്ന് രാവിലെയായിരുന്നു വിവാഹം. തമിഴ്നാട്ടിലെ കൊടെക്കനാലിൽ ആണ് വിവാഹം രജിസ്റ്റർ ചെയ്തത്.
ഏറെ നാളത്തെ സൗഹൃദത്തിലായിരുന്നു ഇറോമും ഡെസ്മണ്ടും. തമിഴ്നാട്ടിലായിരിക്കും ഇനി ഇവര് താമസിക്കുക. 2016 ആഗസ്റ്റ് ഒമ്പതിനായിരുന്നു സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പയ്ക്കെതിരായ പതിനാറ് വർഷം നീണ്ടുനിന്ന പോരാട്ടം ഇറോം അവസാനിപ്പിച്ചത്.
പിആർജെഎ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത പരാജയമായിരുന്നു ഇറോമിനെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: