കൊച്ചി: നടന് ദിലീപിനെതിരെ കൂടുതല്‍ അന്വേഷണം. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദിലീപും നടിയും മഞ്ജുവാര്യരും തമ്മില്‍ വസ്തു ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. സംസ്ഥാനത്തിനും അകത്തും പുറത്തുമുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. കൊച്ചിയില്‍ മാത്രം മുപ്പത്തിയഞ്ചോളം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: