ന്യൂദല്‍ഹി: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. നീതീകരിക്കാനാവാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഭീകരതയ്ക്കെതിരെ കൂട്ടായ പോരാട്ടം ഉണ്ടാവണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് അയച്ച കത്തിലാണ് ആക്രമണത്തെ അപലപിക്കുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇതിനൊക്കെ നേതൃത്വം നല്കുന്ന ഭീകരസംഘടനകളെ കൂട്ടായ ചെറുത്തു നില്പിലൂടെ തകര്‍ക്കുകയാണ് വേണ്ടതെന്നും ,കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലത്തെ ജനജീവിതം സാധരണ നിലയിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സാ സഹായങ്ങള്‍ നല്കതണമെന്നും നിര്‍ദേശിച്ച രാഷ്ട്രപതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നുവെന്നും രാഷ്ട്രപതി ക്രൂട്ടിച്ചേര്ത്തു.
തിങ്കളാഴ്ചയാണ് കശ്്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: