പയ്യന്നൂര്‍: മാര്‍ക്സിസ്റ്റ് അക്രമി സംഘം കഴിഞ്ഞ വര്‍ഷം ജൂലായ് 11 ന് വെട്ടിക്കൊന്ന ബിഎംഎസ് പയ്യന്നൂര്‍ മേഖല അധ്യക്ഷനായിരുന്ന സി.കെ.രാമചന്ദ്രന്റെ ഒന്നാം ബലിദാന വാര്‍ഷികത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പയ്യന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ബിഎംഎസ് കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി.മണിരാജ് ഉദ്ഘാടനം ചെയ്തു. ഇ.എ.നാരായണന് അധ്യക്ഷത വഹിച്ചു. എം.വി.അജയ ചന്ദ്രന്,പി.സുമേഷ് എന്നിവര്‍ സംസാരിച്ചു. കെ.മുരളി സ്വാഗതവും കെ.ഗണേശന് നന്ദിയും പറഞ്ഞു.
നഴ്സുമാരുടെ സമരം : സര്‍ക്കാര്‍ ഇടപെടണം
കണ്ണൂര്‍: ശമ്പള പരിഷ്കരണമെന്ന നെഴ്സുമാരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍മ്മടം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍പ്രസിഡണ്ട് ടി.വി.ഭാര്ഗ്ഗവന് അധ്യക്ഷത വഹിച്ചു. രവീന്ദ്രന് കോയ്യോട്, സി.പി.പത്മനാഭന്, എം.ഒ.വേണുഗോപാല്‍, എന്‍.പി.ജനാര്ദ്ദനന്, ഇ.മകുന്ദന്, സി.ടി.സുരേന്ദ്രന്, വി.ലളിത, എന്‍.പി.ഭാര്‍ഗ്ഗവി, പി.വാസു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: