കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണല്‍ക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.പ്രദീപന് ആവശ്യപ്പെട്ടു. മണല്‍ മാഫിയയുടെ അനിയന്ത്രിതമായ ഇടപെടല്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, സ്വകാര്യ കരാറുകാര്‍ക്ക് ലൈസന്‍സ് അനുവദിക്കുക, സൈറ്റ് ഇന്‍ഷുറന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി.മോഹനനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ടി.പി.ഉത്തമന്, സി.എം.ദ്വാരകാനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.മനോഹരന് സ്വാഗതവും സി.വി.ശശി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: