ചാലോട്: അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന മത്സ്യമാര്‍ക്കറ്റ് പോലീസ് പൊളിച്ചമാറ്റി. പഞ്ചായത്തില്‍ ലൈസന്‍സില്ലാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കുന്നതുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാലോട് ഇരിക്കൂര്റോഡിലെ മത്സ്യമാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്. നാട്ടുകാരുടെ നടപടിയെ തുടര്‍ന്നാണ് നടപടി.
ജീപ്പിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
പാനൂര്‍: സ്കൂളിന് മുന്നില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പി.ആര്‍എം ഹയര്‍സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എലാങ്കോട്ടെ കൂടത്തില്‍ മീത്തല്‍ അമിത്രജിനാണ് പരിക്കേറ്റത്. ഇടിച്ച ജീപ്പ് നിര്‍ത്താതെപോയി. കൈക്ക് പരിക്കേറ്റ അമിത്രജിനെ പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പാനൂര്‍ പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: