കല്‍പ്പറ്റ: ലൈറ്റ് വെഹിക്കിള്‍ ടാക്സികള്‍ക്ക് പത്ത് വര്‍ഷത്തെ ടാക്സ് ഒറ്റതവണയായി അടക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് വയനാട് ജില്ലാ ലൈറ്റ് വെഹിക്കിള്‍ ടാക്സി മസ്ദൂര്‍ സംഘം ആവശ്യപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ക്ക് മുന്‍കൂറായി അഞ്ച് വര്‍ഷത്തെ ടാക്ക്സ് ആണ് അടച്ചുവരുന്നത്.
ഭീമമായ തുക അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ് ടാക്ക്സി തൊഴിലാളികള്‍. സര്‍ക്കാരിന്റെ തോഴിലാളി ദ്രോഹ നടപടിയില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
യോഗത്തില്‍ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍, പി.കെ. അച്യുതന്, ഹരിദാസന് തയ്യില്‍, ജി. സന്തോഷ്, പി.കെ. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: