കൊച്ചി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേരള ആയുര്‍വ്വേദ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ സേവന വേതന വൃവസ്ഥകള്‍ പുതുക്കി. തൊഴിലാളികളുടെ സേവന വേതന വൃവസ്ഥകള്‍ സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) ഷീല.എം.വി ഇടപെട്ടിരുന്നു. ബന്ധപ്പെട്ട കക്ഷികളുടെ യോഗങ്ങള്‍ നിരവധി തവണ വിളിച്ച് കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ചുളള കരാറില്‍ കക്ഷികള്‍ ഒപ്പിട്ടു. യോഗത്തില്‍ ശ്രീലാല്‍, എച്ച്.ആര്. മാനേജര്‍, എം.ഒ. ജോണ്‍ (ഐഎന്‍ടിയുസി) കെ.ജെ ഐസക് (സിഐടിയു), കെ. പ്രഭാകരന് ബി.എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: